മലപ്പുറം
വളാഞ്ചേരി: കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. ദേശീയപാത 66ല്‍ പൈങ്കണ്ണൂര്‍ അബുദാബിപ്പടിയിലാണ് അപകടം നടന്നത്
കുറ്റിപ്പുറം ഭാഗത്തുനിന്ന് വരുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് അബുദാബിപ്പടിയിലെ ഹാപ്പി സ്റ്റോര്‍ എന്ന പലചരക്കു കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്.
കടയില്‍ സാധനങ്ങള്‍ വാങ്ങുകയായിരുന്ന പൈങ്കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്കും കാര്‍ യാത്രക്കാരായ വയനാട് സ്വദേശികളായ മൂന്നുപേര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കടയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു
