കല്ലമ്പലം മുത്താന പാലത്തിന് സമീപം വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി.



 തിരുവനന്തപുരം വർക്കല മുത്താന വിളയിൽ പുത്തൻ വീട്ടിൽ

രാജമ്മ (75) യെയാണ് ഉച്ചയ്ക്ക് ഒന്നര

മണിയോടെ ചെമ്മരുതി പഞ്ചായത്തിലെ

മുത്താന പാലത്തിന് സമീപം മരിച്ച നിലയിൽ

കണ്ടെത്തിയത് . വൈകുന്നേരങ്ങളിൽ

മുത്താന പാലത്തിന് സമീപമുള്ള തോട്ടിൽ

കുളിക്കാൻ പോവുന്നത് പതിവാണെന്ന്

നാട്ടുകാർ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം

കുളിക്കുന്നതിനിടയിൽ കാൽ വഴുതി

അപകടം സംഭവിച്ചത് ആയിരിക്കാം

എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വിദഗ്ധ ഫോറൻസിക് സംഘം

സ്ഥലത്തെത്തി പരിശോധന നടപടികൾ

പൂർത്തിയാക്കിയ ശേഷം മൃതദേഹം

പോസ്റ്റുമാർട്ടത്തിനായി പാരിപ്പള്ളി

മെഡിക്കൽ കോളജിലേക്ക് മാറ്റും എന്ന്

കല്ലമ്പലം പോലീസ് അറിയിച്ചു.

വിവാഹിത ആണെങ്കിലും ബന്ധം ഉപേക്ഷിച്ചു

40 വർഷത്തിലേറെ ആയി. ഇവർക്ക് മക്കൾ

ഇല്ല. ഒറ്റയ്ക്ക് ആണ് താമസച്ചിരുന്നത്.

പഞ്ചായത്തിന്റെ തണൽ വീട്ടിൽ ആണ് ഇവർ

പകൽ സമയം ചിലവഴിച്ചിരുന്നത്..

Post a Comment

Previous Post Next Post