കോഴിക്കോട് : മാവൂര്‍-കോഴിക്കോട് റോഡില്‍ കല്‍പള്ളി കാര്യാട്ട് റേഷന്‍കടക്കു സമീപം കാര്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്.
വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് അപകടം. പെരുവയല്‍ ഭാഗത്തുനിന്നു മാവൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ എതിരെ വന്ന സ്കൂട്ടറിനെ മറികടക്കുന്നതിനിടെ റോഡിന്റെ എതിര്‍ദിശയിലെ താഴ്ചയുള്ള ഭാഗത്തേക്കു മറിയുകയായിരുന്നു. മരത്തില്‍ തങ്ങിനിന്നതിനാല്‍ വെള്ളക്കെട്ടിലേക്കു മറിയാതെ കൂടുതല്‍ അപകടം ഒഴിവായി. കാറിലുണ്ടായിരുന്നവര്‍ക്കാണ് ചെറിയ പരിക്കു പറ്റിയത്.
ഇവരെ മാവൂര്‍ പൊലീസ് ചെറൂപ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടര്‍ യാത്രക്കാരന് പരിക്കില്ല. നാട്ടുകാരും മാവൂര്‍ പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുക്കത്തുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഈ ഭാഗത്ത് അപകടം പതിവായിട്ടുണ്ട്.
Tags:
kerala
