തെരുവ് നായക്കൂട്ടം കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്കണ്ണൂര്‍ : തെരുവ് നായക്കൂട്ടം കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്. ഇരിട്ടി നേരംപോക്കില്‍ അപകടം ഉണ്ടായത്.

പടിയൂര്‍ ആര്യങ്കോട് സ്വദേശി ഓട്ടോ ഡ്രൈവര്‍ കെ ടി തോമസ്, യാത്രക്കാരായ ചെല്ലമ്മ, മോളി, രമ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


കോട്ടയത്തും സമാന സംഭവം ഉണ്ടായി.നായയുടെ ആക്രമണത്തില്‍ സ്‌കൂളിലേക്കു പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കും സ്‌കൂട്ടര്‍ മറിഞ്ഞ് അഭിഭാഷകനുമാണ് പരുക്കേറ്റത്. വൈക്കം ബാറിലെ അഭിഭാഷകനായ മടിയത്തറ അഭയം വീട്ടില്‍ കാര്‍ത്തിക് ശാരംഗനാണ് തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് പരുക്കേറ്റത്. നായയെ ഇടിച്ചു വാഹനം മറിഞ്ഞു റോഡില്‍ വീണ കാര്‍ത്തിക്കിന്റെ രണ്ടു പല്ലുകള്‍ തെറിച്ചു പോയി. കൂടാതെ വലതു കാലിന്റെ മുട്ടിനും കൈകള്‍ക്കും നെറ്റി, മൂക്ക് എന്നിവിടങ്ങളിലടക്കം പരുക്കേറ്റിട്ടുണ്ട്. നിലവില്‍ ഇയാള്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


കഴിഞ്ഞ ദിവസം കോഴിക്കോട് ഫറോക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. ഐക്കരപടി സ്വദേശി സൗരവ് ആണ് മരിച്ചത്.

Post a Comment

Previous Post Next Post