റോഡ് മുറിച്ച്‌ കടക്കുന്നതിന്നിടയില്‍ വാഹനമിടിച്ച്‌ പെരിന്തല്‍മണ്ണ സ്വദേശി മരിച്ചു.



അജ്മാനില്‍  വട്ടക്കണ്ടത്തില്‍ ശ്രീലേഷ് ഗോപാലന്‍ (51) ആണ് മരിച്ചത്.

എലൈറ്റ് ഗ്രൂപ്പില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തു വരികയായിരുന്നു.

അജ്മാന്‍ അമ്മാന്‍ സ്ട്രീറ്റില്‍ വണ്ടി നിര്‍ത്തി റോഡ് മുറിച്ച്‌ എതിര്‍ വശത്തേക്ക് കടക്കുന്നതിന്നിടയിലാണ് അപകടം. അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

Previous Post Next Post