പു​തു​ക്കാ​ട് കാർ ഡി​വൈ​ഡ​റി​ൽ ഇടിച്ച് മറിഞ്ഞു നാ​ലുപേ​ര്‍ക്ക് പ​രി​ക്ക് എറണാകുളം ആ​മ്ബ​ല്ലൂ​ര്‍: ദേ​ശീ​യ​പാ​ത​യി​ല്‍ പു​തു​ക്കാ​ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്റ്റാ​ന്‍​ഡി​ന് മു​ന്നി​ല്‍ കാ​ര്‍ ഡി​വൈ​ഡ​റി​ലെ തൂ​ണി​ല്‍ ഇ​ടി​ച്ച്‌ മ​റി​ഞ്ഞ് നാ​ലുപേ​ര്‍ക്ക് പ​രി​ക്ക്

എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​കു​ന്ന കാ​റാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.


സ​ര്‍വി​സ് റോ​ഡി​ല്‍നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് അ​ശ്ര​ദ്ധ​മാ​യി പ്ര​വേ​ശി​ച്ച ബൈ​ക്കി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട​ത്. ഡി​വൈ​ഡ​റി​ലെ തൂ​ണി​ല്‍ ഇ​ടി​ച്ച കാ​ര്‍ എ​തി​ര്‍വ​ശ​ത്തു​ള്ള റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ര്‍ പു​തു​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി.

Post a Comment

Previous Post Next Post