മൂരാട് ട്രെയിനില്‍ നിന്ന് വീണ് കാണാതായ യുവാവിന്റ മൃതദേഹം കണ്ടെത്തി



കോഴിക്കോട്  പയ്യോളി: ട്രെയിനില്‍ നിന്ന് വീണ് കാണാതായ യുവാവിന്റ മൃതദേഹം മൂരാട് റെയില്‍വേ പാളത്തിനു സമീപം കണ്ടെത്തി. ഇരിങ്ങള്‍ റെയില്‍വേ ഗേറ്റിന് 20 മീറ്റര്‍ വടക്കുഭാഗത്തായാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.


കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസിന്റെ ഇടതുഭാഗത്തെ ഡോറില്‍ ഇരുന്ന യുവാവ് മൂരാട് പാലത്തിനും പയ്യോളിയ്ക്കും ഇടയിലായി ട്രെയിനില്‍ നിന്നും വീണതായി ഇന്നലെ രാത്രി വിവരം ലഭിച്ചിരുന്നെന്ന് പയ്യോളി പൊലീസ് പറഞ്ഞു. 

തുടർന്ന് പൊലീസ് തിരച്ചിൽ

നടത്തിയിരുന്നെങ്കിലും മൃതദേഹം

കണ്ടെത്താൻ സാധിച്ചില്ല.

പാളത്തിന് കിഴക്ക് കുറ്റിക്കാടുകൾക്ക്

ഇടയിലായാണ് രാവിലെ മൃതദേഹം

കണ്ടെത്തിയത്. ആളെ

തിരിച്ചറിഞ്ഞിട്ടില്ല. മുപ്പത് വയസോളം

പ്രായമുണ്ട്. പാന്റും ടീ ഷർട്ടുമാണ്

വേഷം.ഇയാൾ ഇരുന്ന ഡോറിന്

അരികിൽ നിന്നായി ലഭിച്ച

ബാഗിലുണ്ടായിരുന്ന ആധാർ

കാർഡിൽ സിറാജ് അഹമ്മദ്, so

അഷ്റഫ്, ബദരിയാ മൻസിൽ,

കാപ്പുമ്മൽ, എരുവട്ടി, കണ്ണൂർ എന്ന

അഡ്രസ് കാണുന്നുണ്ട്.



Post a Comment

Previous Post Next Post