നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്ക്



കണ്ണൂർ   ഇരിട്ടി: പുന്നാട് ടൗണിന് സമീപം നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടാറ്റാ സുമോയിലും ഇരുചക്രവാഹനത്തിലും ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. കാര്‍ യാത്രികരായ ഉളിയിൽ കൂരൻമുക്ക് സ്വദേശികളായ 3പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇരിട്ടി ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ പുന്നാട് ടൗണിന് സമീപത്ത് റോഡരി നിർത്തിയിട്ട ടാറ്റ സുമോയിലും ഇടിയുടെ ആഘാതത്തിൽ ടാറ്റാ സുമോ നീങ്ങി മുന്നിൽ നിർത്തിയിട്ട ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ വാഹനത്തിന്റെ ഓയിൽ പരന്നതോടെ ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കി.

Post a Comment

Previous Post Next Post