കുന്തിപ്പുഴയിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടു ; ഒരാൾ മരണപെട്ടു ഒരാളെ രക്ഷപ്പെടുത്തി.

 പാലക്കാട്‌ മണ്ണാർക്കാട് : കുന്തിപ്പുഴ മാസപ്പറമ്പിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരണപെട്ടു ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.


കുന്തിപ്പുഴ കൈതക്കൽ ഉസ്മാൻ്റെ മകൻ ഒസാമ (20) ആണ് മരണപെട്ടത് . എം ഇ എസ് കല്ലടി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഒപ്പമുണ്ടായിരുന്ന മണലടി പാണക്കാടൻ ഫസലിനെയാണ് രക്ഷപ്പെടുത്തിയത്. 

നാട്ടുകാരും പോലീസും അഗ്നിശമന സേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണ് തെരച്ചിൽ നടത്തിയത്. രാത്രി 8.50 ഓടെയാണ് ഒസാമയെ കണ്ടെത്തിയത്. തുടർന്ന് താലൂക്കാശുപത്രിയിലേക്ക് മാറ്റി.

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

കാരുണ്യ ആംബുലൻസ് സർവീസ് മണ്ണാർക്കാട് 9946006880

Post a Comment

Previous Post Next Post