ഡയാലിസിസിനായി ആശുപത്രിയില്‍ പോകവെ ഓടോറിക്ഷ ടിപര്‍ ലോറിക്ക് പിന്നിലിടിച്ച്‌ വൃക്ക രോഗി മരിച്ചു; കൂടെയുണ്ടായിരുന്ന ആള്‍ക്ക് പരിക്ക്



കോട്ടയം:  ഡയാലിസിസിനായി ആശുപത്രിയില്‍ പോകവെ ഓടോറിക്ഷ ടിപര്‍ ലോറിക്ക് പിന്നിലിടിച്ച്‌ വൃക്ക രോഗി മരിച്ചു.

കൂടെയുണ്ടായിരുന്ന ആള്‍ക്ക് പരിക്ക്. മേലുകാവ് റോഡില്‍ നിര്‍ത്തിയിട്ട ടിപറിന് പിന്നില്‍ ഓടോറിക്ഷ ഇടിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ചെ 5.30ന് കൊല്ലപ്പള്ളിക്ക് സമീപം കടനാട്ടിലേക്ക് തിരിയുന്ന പുളിഞ്ചുവട് കവലയിലാണ് അപകടം.



ഓടോ ഡ്രൈവര്‍ കുടയത്തൂര്‍ പുളിയമ്മാക്കള്‍ ഗിരീഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക രോഗിയായ ഗിരീഷ് ബന്ധുവായ യുവാവിനൊപ്പം

ഡയാലിസിസിനായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം. 


മേലുകാവ് ഭാഗത്തുനിന്ന് വന്ന ഓടോറിക്ഷ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. മേലുകാവ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post