പരപ്പനങ്ങാടി ചെട്ടിപ്പടി റോഡിൽ കൊടപ്പാളിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക് .മലപ്പുറം ; പരപ്പനങ്ങാടി

ചെട്ടിപ്പടി റോഡിൽ

കൊടപ്പാളിയിൽ ബസ്സും

ലോറിയും കൂട്ടിയിടിച്ചു.

അപകടത്തിൽ ബസ്

യാത്രികരായ മൂന്ന് പേർക്ക്

പരിക്കേറ്റു.


ഇന്ന് രാവിലെ

എട്ടേകാലോടെയാണ്

അപകടമുണ്ടായത്.

പരപ്പനങ്ങാടിയിൽ നിന്നും

കോഴിക്കോട്ടേക്ക്

പോകുകയായിരുന്ന

സ്വകാര്യബസ്സും എതിരെ വന്ന

ലോറിയുമായി

കൂട്ടിയിടിക്കുകയാണ്. ഇവിടെ

റോഡിന് വലിയൊരു വളവാണ്.

ഏറെ അപകടസാധ്യതയുള്ള

സ്ഥലമാണ്. ഇടിയുടെ

ആഘാതത്തിൽ ബസ്സിന്റെയും

ലോറിയുടേയും മുൻഭാഗം

തകർന്നിട്ടുണ്ട്.


മഴയും അമിത വേഗതയും,

വളവുമാണ് അപകടത്തിനിടയാക്കിയതെന്ന്

നാട്ടുകാർ പറയുന്നു.

അപകടത്തെ തുടർന്ന്

ഗതാഗതം തടസ്സപ്പെട്ടിരുന്നു.

പരപ്പനങ്ങാടി പോലീസ്

സ്ഥലത്തെത്തി നടപടികൾ

സ്വീകരിച്ചുവരുന്നു.Post a Comment

Previous Post Next Post