ഊർങ്ങാട്ടിരി ചെറുപുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിമലപ്പുറം ഊർങ്ങാട്ടിരി ചെറുപുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. രാവിലെ ഏഴു മണിയോടെ നാട്ടുകാരും TDRF, ഇ.ആർ എഫ് , വൈറ്റ് ഗാർഡ് യൂത്ത് ബ്രിഗേഡ് ട്രോമാ കെയർ മറ്റ് സന്നദ്ധ വളണ്ടിയർമാരും ചേർന്ന് നടത്തിയ തിരച്ചിലിൽ തോട്ടുമുക്കം നടപ്പാലത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കിണറsപ്പൻ വള്ളിപ്പാലത്തെ ചൂരപ്ര 22 കാരൻ വിശാഖിനെ വെള്ളിയാഴ്ച  രാവിലെ ഒമ്പത് മണിയോടെയാണ് കാണാതായത്. കുളിക്കാനായി വന്ന ചെറുപുഴ  വള്ളിപ്പാലം കടവിൽ  ചെരിപ്പും വസ്ത്രവും മൊബൈലും കണ്ടതോടെ പുഴയിൽ നാട്ടുകാരും തിരുവാലി ഫയർഫോഴ്സും അരീക്കോട് പോലീസും ,TDRF ,ERF   വളണ്ടിയർമാരു തിരച്ചിൽ നടത്തിയിരുന്നങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ തന്നെ നാട്ടുകാരും TDRF, ഇ.ആർ എഫ് , വൈറ്റ് ഗാർഡ് യൂത്ത് ബ്രിഗേഡ്   ട്രോമാ  കെയർ  മറ്റ് സന്നദ്ധ വളണ്ടിയർമാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ട് കിലോമീറ്റർ താഴെ തോട്ടുമുക്കം നടപ്പാലത്തിനരികെ നിന്ന് രാവിലെ 8:45ഓടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.22 കാരനായ വിശാഖ് നീന്തലറിയുന്ന വ്യക്തിയാണന്നും അപസ്മാര മുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. അരീക്കോട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.  മൃതദേഹം  മഞ്ചേരി  മെഡിക്കൽ കോളേജിലേക്ക് മാറ്റി 

Post a Comment

Previous Post Next Post