കണ്ണൂർ ഇരിട്ടിയിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു



കണ്ണൂർ ഇരിട്ടിയിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു. പുന്നാട് സ്വദേശി രാജേഷ്, ഭാര്യ അബിത, രണ്ട് മക്കൾ എന്നിവരെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. നാല് പേരെയും കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ചിട്ടി സ്ഥാപനം നടത്തുന്നയാളാണ് രാജേഷ്. സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യക്ക് ശ്രമിക്കാൻ പ്രേരിപ്പിച്ചതെന്നാണ് സംശയം. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരും അപകടനില തരണം ചെയ്തതായാണ് വിവരം.

Post a Comment

Previous Post Next Post