റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ മകന്റെ മുന്നില്‍ വെച്ച് മാതാവ് സ്‌കൂട്ടര്‍ ഇടിച്ചു മരിച്ചു



കൊല്ലം റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ അമ്മ മകന്റെ മുന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു മരിച്ചു. മുതിരപ്പറമ്ബ്‌ തോപ്പില്‍ നഗര്‍ 35--ല്‍ ഫാത്തിമബീവി(60) ആണ്‌ മരിച്ചത്‌.

ചൊവ്വ രാവിലെ 10ന്‌ രാമന്‍കുളങ്ങര മേടയില്‍മുക്ക്‌ ജങ്‌ഷനു സമീപമാണ്‌ അപകടം. മകന്‍ നവാസിന്റെ കൂടെ ലാബില്‍ രക്തം പരിശോധിക്കാന്‍ ഇറങ്ങിയതായിരുന്നു ഫാത്തിമബീവി. മേടയില്‍മുക്കിലെ ലാബിന്റെ എതിര്‍വശത്തെ റോഡില്‍ അമ്മയെ ഇറക്കിയശേഷം നവാസ്‌ ജോലിക്കായി പോകുന്നതിനിടെയാണ്‌ അപകടം.


റോഡ്‌ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാത്തിമബീവിയെ കാവനാട്‌ ഭാഗത്തേക്കു വന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക്‌ തെറിച്ചുവീണ ഫാത്തിമബീവിയെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. ഭര്‍ത്താവ്: പൂക്കുഞ്ഞ്. മക്കള്‍: ലൈല, നവാസ്, ഷംല, പരേതനായ നിയാസ്. മരുമക്കള്‍: ഷാജഹാന്‍, റസിയ, ഷെഫീഖ് (സിപിഐ എം കുരീപ്പുഴ വെസ്റ്റ് ബി ബ്രാഞ്ച് അംഗം), ഹസീന.



Post a Comment

Previous Post Next Post