അങ്ങാടിപ്പുറം ഓരാടംപാലത്ത് ചെറുപുഴയിൽ അജ്ഞാത മൃതദേഹം. കണ്ടെത്തി മലപ്പുറം അങ്ങാടിപ്പുറം ഓരാടംപാലത്ത് ചെറുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടത്. ചെറുപുഴയിൽ മൽസ്യം പിടിക്കാനെത്തിയ അന്യ സംസ്ഥാന തൊഴിലാളികളാണ് മൃദദേഹം ആദ്യം കണ്ടത്. തുടർന്ന് വാർഡ് മെമ്പറും നാട്ടുകാരും പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തുകയും ചെയ്യ്തു.


കമിഴ്ന്നു കിടന്നിരുന്ന മൃദദേഹം നല്ല പഴക്കമുള്ളതാണെന്നും പുരുഷന്റേതാണെന്നുമാണ് അറിയാൻ സാധിച്ചത്. ദിവസങ്ങൾക്ക് മുമ്ബ് കാണാതായവരെ കുറിച്ച് പോലീസ് അന്ന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post