വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​ല് വ​യ​സ്സു​കാ​രി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​ പേ​ര്‍​ക്ക് പാമ്പ് കടിയേറ്റ്തൃശ്ശൂർ ക​യ്പ​മം​ഗ​ലം: വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​ല് വ​യ​സ്സു​കാ​രി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്ക് പാ​മ്ബു​ക​ടി​യേ​റ്റു.

ച​ളി​ങ്ങാ​ട് സ്വ​ദേ​ശി പു​തൂ​ര് പ​റ​മ്ബി​ല്‍ റ​സാ​ഖ്, ഭാ​ര്യ ഷ​ഫ്‌​ന, മ​ക​ള്‍ സ​ഫ​റ ഫാ​ത്തി​മ എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്. റ​സാ​ഖി​നും ഷ​ഫ്‌​ന​ക്കും കൈ​യി​ലും സ​ഫ​റ ഫാ​ത്തി​മ​ക്ക് കാ​ലി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.


ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച നാ​ലോ​ടെ​യാ​ണ് സം​ഭ​വം. മു​റി​ക്ക​ക​ത്ത് ഇ​ഴ​ഞ്ഞു​ക​യ​റി​യ പാ​മ്ബ് ആ​ദ്യം ഷ​ഫ്ന​യെ​യാ​ണ് ക​ടി​ച്ച​ത്. ഇ​വ​ര്‍ കൈ​കു​ട​ഞ്ഞു. തു​ട​ര്‍​ന്നാ​ണ് മ​റ്റു ര​ണ്ടു​പേ​ര്‍​ക്കും ക​ടി​യേ​റ്റ​തെ​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ദേ​ശ​ത്തെ മ​റ്റൊ​രു സ്ത്രീ​ക്കും പാ​മ്ബു​ക​ടി​യേ​റ്റി​രു​ന്നു.

Post a Comment

Previous Post Next Post