കാലിൽ റോപ്പ് കുരുങ്ങി കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചുഅമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനാലാം വാർഡ് കോമന പുതുവൽവീട്ടിൽ സന്തോഷ് (40) ആണ് മരിച്ചത്. 

കാലിൽ റോപ്പ് കുരുങ്ങി കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. മത്സ്യബന്ധനത്തിനിടെ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് വള്ളം തീരത്തടുപ്പിക്കുന്നതിന് സന്തോഷും സഹപ്രവർത്തകരും ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോസ്റ്റൽ പൊലീസ് നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനിടെ 5.45 ഓടെ സന്തോഷിനെ കണ്ടെത്തി. ഏറെ അവശ നിലയിലായ സന്തോഷിനെ കരയിലെത്തിച്ച് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.


Post a Comment

Previous Post Next Post