ഛത്തീസ്ഗഢിലെ ജഗ്‌ദല്‍പുരിനടുത്ത് ബാന്‍പുരിയുലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ കണ്ണാടിപ്പറമ്ബ് സ്വദേശി മരിച്ചു. കൂടെ ഉണ്ടായിരുന്നവർക്ക് പരിക്ക്

 


വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി യായ യുവാവ് മരിച്ചു.ഛത്തീസ്ഗഢിലെ ജഗ്‌ദല്‍പുരിനടുത്ത് ബാന്‍പുരിയുലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ കണ്ണാടിപ്പറമ്ബ് സ്വദേശി മരിച്ചു.

റായ്പുര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) അസി. നഴ്‌സിങ് സൂപ്രണ്ട് മാതോടത്തെ കരുണ നിവാസില്‍ സി. സുമേഷ് (35) ആണ് മരിച്ചത്.


ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ടെമ്ബോ വാനില്‍ എയിംസിലെ 13 നഴ്‌സിങ് ഓഫീസര്‍മാരുള്‍പ്പെടെ 15 പേര്‍ ജഗ്‌ദല്‍പുരിലേക്ക് യാത്രപോയതാണ്. രാവിലെ ആറിന് ബാന്‍പുരിയിലെ വെള്ളക്കെട്ടിനരികിലേക്ക് വാന്‍ മറിഞ്ഞാണ് അപകടം. വാനിലുണ്ടായിരുന്ന മലയാളികളായ ശ്രീലക്ഷ്മി (28), രോഹിണി സുരേഷ് എന്നിവര്‍ക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ ബാന്‍പുരി സി.എച്ച്‌.സി.യിലും ജഗ്‌ദല്‍പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post