മുക്കത്ത് സ്വകാര്യ സ്കൂൾ ബസ്സ്‌ ഇടിച്ച് ആറ് വയസുകാരിക്ക് പരിക്ക്കോഴിക്കോട്  മുക്കം: മുക്കത്ത് സ്വകാര്യ സ്കൂൾ വാഹനമിടിച്ച് ആറ് വയസുകാരിക്ക് പരിക്ക്. മുക്കം കച്ചേരിയിലെ നക്ഷത്ര എന്ന കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്.

മാമ്പറ്റ റോഡിലെ കെ.എസ്.ഇ.ബി ഓഫീസിനു പരിസരത്താണ് അപകടം നടന്നത്. കുട്ടി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം

ഇടിച്ച സ്വകാര്യ സ്കൂൾ വാഹനം കുട്ടിയുടെ കാലിൽ കയറിയിറങ്ങിയെന്നാണ് സൂചന. പരിക്കുപറ്റിയ കുട്ടിയെ ഉടൻ മാമ്പറ്റ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോടേക്കും മാറ്റിയതായാണ് വിവരം.കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

Post a Comment

Previous Post Next Post