അടൂര്‍ ടൗണിലെ ജുമാമസ്ജിദിന് സമീപം തോട്ടില്‍ മൃതദേഹം കണ്ടെത്തി.
 പത്തനംതിട്ട അടൂര്‍ ടൗണിലെ ജുമാമസ്ജിദിന് സമീപം തോട്ടില്‍ മൃതദേഹം കണ്ടെത്തി.

കൊടുമണ്‍ ചിരണിക്കല്‍ പള്ളിതാഴേതില്‍ വീട്ടില്‍ ജോസഫ് ആണ് മരിച്ചത്. 48 വയസായിരുന്നു. തടി കച്ചവടം നടത്തിവരുന്ന ജോസഫ് വ്യാഴാഴ്ച പെരുമ്ബാവൂരില്‍ തടിയിറക്കിയശേഷം തിരികെ വെള്ളിയാഴ്ച രാവിലെ 8മണിയോടെ അടൂര്‍ ടൗണില്‍ വന്നിറങ്ങി.


ലോറി ഡ്രൈവര്‍ ഇവിടെ ഇറക്കി മടങ്ങുകയായിരുന്നു. 11 മണിയോടെ മൃതദേഹം അടൂര്‍ ടൗണിലെ ജുമാമസ്ജിദിന് സമീപത്തെ തോട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ജോസഫിന് ഉണ്ടായിരുന്നില്ല എന്ന് ബന്ധുക്കള്‍ പറയുന്നു. അതിനാല്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. അടൂര്‍ പൊലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി

ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുകയാണ്.

Post a Comment

Previous Post Next Post