അടക്ക പറിക്കുന്നതിനിടെ കവുങ്ങില്‍ നിന്ന് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

 


കോഴിക്കോട് കവുങ്ങില്‍ നിന്ന് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. അടക്ക പറിക്കാനായി കവുങ്ങില്‍ കയറിയ വാണിമേല്‍ സ്വദേശിയായ തൊഴിലാളിയാണ് കവുങ്ങില്‍ നിന്ന് വീണ് മരിച്ചത്.

പച്ച പാലത്തെ നടു കണ്ടി രാജനാണ് മരിച്ചത്. 

അപകടം നടന്ന ഉടനെ ഭൂമിവാതുക്കലിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post