നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചുതൃശ്ശൂർ ഇരിങ്ങാലക്കുട  ആമ്പല്ലൂർ വെണ്ടോരിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. വെണ്ടോര്‍ സ്വദേശികളായ നെടുംതോട്ടിൽ സുനി മകൻ ഹരികൃഷ്ണന്‍(25), ചക്കാലമറ്റത്തിൽ ലിയോയുടെ മകന്‍ ഷിനോള്‍ഡ് (25) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് വെണ്ടോര്‍ പള്ളിയുടെ മതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവരേയും ഉടന്‍ തന്നെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ ജില്ലാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസൺ തയ്യാലക്കൽ, വാർഡ് മെമ്പർ സനൽ മഞ്ഞളി എന്നിവരുടെ നേതൃത്വത്തിലാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post