റൂമിലെ അയ കഴുത്തില്‍ കുടുങ്ങി; ഒന്‍പത് വയസുകാരന്‍ മരിച്ചു

 


കൊച്ചി: വീടിന്റെ മുറിയിൽ കെട്ടിയിരുന്ന അയയുടെ കുരുക്കിൽ പെട്ട് ഒൻപത് വയസുകാരൻ മരിച്ചു. മരട് അയ്യങ്കാളി റോഡിൽ കരയത്തറ ജോഷിയുടെ മകൻ വരത് ആണ് മരിച്ചത്. തൃപ്പൂണിത്തുറ എൻ.എസ്.എസ് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിയാണ്.


വൈകിട്ട് 6.30നും ഏഴിനും ഇടയിലാണ് സംഭവം ഉണ്ടായത്. വെൽഡിംഗ് തൊഴിലാളിയായ ജോഷി ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടി കയറിൽ കുരുങ്ങി കിടക്കുന്നത് കണ്ടതെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി

പീസ് മിഷൻ ആശുത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം ഇന്ന്  പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.

Post a Comment

Previous Post Next Post