പറശിനിക്കടവ് പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തികണ്ണൂർ : പറശിനിക്കടവ് കോള്‍ ത്തുരുത്തിയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് 3.15pm നാണ് പുഴയില്‍ പൊങ്ങിയ നിലയില്‍ അഗ്നിശമന സേന മൃതദേഹം കണ്ടെടുത്തത്.

കോള്‍ത്തുരുത്തിയിലെ തായപ്പാത്ത് ടി.പി.കാര്‍ത്യായനിയുടെ (80) മൃതദേഹമാണ് അഗ്നിശമന സേന കണ്ടെടുത്തത്. ഇന്ന് രാവിലെയാണ് കാര്‍ത്ത്യായനി യെ കാണാതായത്. പുഴക്കരയില്‍ വസ്ത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് അഗ്നിശമനസേന തിരച്ചില്‍ നടത്തിയത്. മയ്യില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post