ഏങ്ങണ്ടിയൂർ കടൽതീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു.തൃശ്ശൂര്‍: ഏങ്ങണ്ടിയൂർ പൊക്കുളങ്ങര കടൽതീരത്ത് മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴുമണിയോടെ കരയ്ക്കടിഞ്ഞത്. മൃതദേഹം അഴുകിയ നിലയിലാണ്. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഒരു മാസം മുമ്പ് മുനക്കകടവ് അഴിമുഖത്ത് ഫൈബർ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു. ഇവരിൽ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിരുന്നില്ല.

Post a Comment

Previous Post Next Post