നാട് കാണാൻ വന്നവർ മടങ്ങിയത് ദുരന്തത്തിലേക്ക് : മുനമ്പത്ത് കരിച്ചേരി പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു,

 


 കാസർകോട്കൊളത്തൂർ കല്ലളി മുനമ്പത്ത് കരിച്ചേരി പുഴയിലിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ച ഞെട്ടലിലാണ്‌ നാട്‌. കൊല്ലം സ്വദേശിയായ വി വിജിത്, തിരുവനന്തപുരം സ്വദേശി ആർ രഞ്ചു എന്നിവരാണ് കുളിക്കുന്നതിനിടയിൽ അപകടത്തിൽപെട്ടത്. ബുധൻ വൈകിട്ട് നാലരയോടെയാണ് സംഭവം. 


കൊളത്തൂർ കല്ലളിയിൽ ലൈറ്റ് ആൻഡ്‌ സൗണ്ട് കച്ചവടം നടത്തുന്ന കെ ശ്രീവിഷ്ണു മുമ്പ്‌ ചെന്നൈയിൽ ജോലി ചെയ്തിരുന്നു. അവിടെ നിന്നും പരിചയപ്പെട്ട സുഹൃത്തുക്കളായ അഞ്ച് യുവാക്കൾ നാട് കാണാനായി കഴിഞ്ഞ ആഴ്ചയാണ്‌ കാസർകോടെത്തിയത്‌. തിരുവനന്തപുരത്തെ വൈശാഖ്, കുമ്പളയിലെ അബ്‍ദുൾഖാദർ സിനാൻ, സി വിഷ്ണു പരവനടുക്കം എന്നിവരാണ് ഒപ്പമുണ്ടായത്‌. ഞായർ ഗോവ സന്ദർശിച്ച് ചൊവ്വ തിരിച്ചെത്തി. ബുധൻ രാവിലെ റാണിപുരം സന്ദർശിച്ച ശേഷം പകൽ മൂന്നോടെ കൊളത്തൂരിലെ വീട്ടിലെത്തി. ഉച്ചഭക്ഷണത്തിന് ശേഷം നാലോടെ മുനമ്പം തൂക്കുപാലത്തിന് സമീപം കുളിക്കാനിറങ്ങി. കൊളത്തൂരിലെ വിഷ്ണുവും പരവനടുക്കത്തെ സി വിഷ്‌ണുവും ആദ്യം കുളിക്കാനിറങ്ങി. പിന്നാലെയാണ്‌ വിജിത്തും രഞ്ചുവും ഇറങ്ങിയത്‌. ഇത്‌ ദുരന്തത്തിലേക്കുള്ള കാൽവയ്‌പുമായി.

Post a Comment

Previous Post Next Post