മദീനയിൽ വാഹനാപകടം പാലക്കാട്‌ കല്ലടിക്കോട് കാഞ്ഞിറാണി സ്വദേശി മരണപ്പെട്ടുമദീന: ജോലികഴിഞ്ഞ് മദീനയിലേക്കുള്ള യാത്രക്കിടയില്‍ പാലക്കാട് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. കല്ലടിക്കോട് കാഞ്ഞിറാണി സ്വദേശി കറുപ്പന്‍ വീട്ടില്‍ ഷാനവാസ് (44) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്.

ലൈസ് കമ്ബനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന അദ്ദേഹം ജോലി കഴിഞ്ഞ് മദീനയില്‍ കുടുംബത്തിന്റെ അടുത്തേക്കുള്ള മടക്കയാത്രയിലാണ് അപകടത്തില്‍പ്പെട്ടത്. മദീന ടൗണില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെ വെച്ച്‌ ട്രൈലറുമായി അദ്ദേഹത്തിന്റെ വാഹനം കൂട്ടിയിടിച്ചായിരുന്നു അപകടം. സാരമായ പരിക്കേറ്റ ഷാനവാസിനെ മദീനയിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്‌സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്.


കറുപ്പന്‍വീട്ടില്‍ സിദ്ധീഖ്-ആസ്യ ദമ്ബതികളുടെ മകനാണ്. ഭാര്യ: സജിന ഷാനവാസ്, മക്കള്‍: സലിം, സഹല്‍, സയാന്‍. ഭാര്യയും രണ്ട് മക്കളും സന്ദര്‍ശക വിസയില്‍ മദീനയിലുണ്ട്. മൂത്ത മകന്‍ സലിം പഠനവുമായി ബന്ധപ്പെട്ട് നാട്ടിലാണ്.


നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മദീനയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകരായ ശരീഫ് കാസര്‍കോട്, നിസാര്‍ കരുനാഗപ്പള്ളി, അഷ്‌റഫ് ചൊക്ലി, നജീബ് പത്തനംതിട്ട എന്നിവര്‍ തുടര്‍ നടപടികള്‍ക്കായി രംഗത്തുണ്ട്.

Post a Comment

Previous Post Next Post