നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞു പിതാവിനും മകനും പരിക്ക്



മുവാറ്റുപുഴ : നിയന്ത്രണം വിട്ട കാര്‍ കനാലില്‍ വീണ്‌ പിതാവിനും മകനും പരിക്കേറ്റു. രണ്ടാര്‍ തെക്കെതോട്ടില്‍ മുഹമ്മദ്‌ നൂഹ്‌ (38), മകന്‍ നിഹാദ്‌ (10) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.

വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിന്നും റോഡിലേക്ക്‌ ഇറക്കുന്നതിനിടെയാണ്‌ നിയന്ത്രണം വിട്ട്‌ 20 അടി താഴ്‌ച്ചയുള്ള കനാലില്‍ പതിച്ചത്‌.ഉടന്‍ തന്നെ ഓടിക്കുടിയ നാട്ടുകാര്‍ ഇരുവരെയും കാറിനകത്ത്‌ നിന്ന്‌ പുറത്ത്‌ എടുത്ത്‌ ആശൂപത്രിയില്‍ എത്തിച്ചു.നിഹാദിനെ വിദഗ്‌ദ്ധ ചികില്‍സക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി.

Post a Comment

Previous Post Next Post