നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്.



 മല്ലപ്പള്ളി : വാലാങ്കര - അയിരൂര്‍ റോഡില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്.

ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ വെണ്ണിക്കുളത്തുനിന്നും പ്ലാങ്ക മണ്ണിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് കുരിശുമുട്ടം റബര്‍ നേഴ്സറിയ്ക്ക് സമീപത്തെ12 അടി താഴ്ചയിലുളള തോട്ടിലേയ്ക്ക് നിയന്ത്രണംവിട്ട് മറിഞ്ഞത്. യാത്രക്കാരായ വെള്ളിയറ സ്വദേശികളയായ സജി (45 ), അമ്ബിളി (41) ഓട്ടോ ഡ്രൈവര്‍ പ്ലാങ്കമണ്‍ സ്വദേശി ജയന്‍ (41 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post