താമരശ്ശേരി ചുങ്കത്ത് കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് 11 പേർക്ക് പരിക്ക്




കോഴിക്കോട്  താമരശ്ശേരി : ദേശീയ പാത 766 ൽ താമരശ്ശേരി ചുങ്കത്ത് വാഹനാപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം , അപകടത്തിൽ11 പേർക്ക് പരിക്കേറ്റു.


കാറുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്. ബാലുശ്ശേരി കോക്കല്ലൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും താമരശ്ശേരി കുടുക്കലുമ്മാരം സ്വദേശികള്‍ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ചുങ്കം ചെക്ക് പോസ്റ്റിന് സമീപം ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. താമരശ്ശേരി കുടുക്കിലുമ്മാരം വെങ്കണക്കല്‍ ഷരിഫ്, കയ്യേലിക്കല്‍ ചെട്യാങ്ങല്‍ ഷരീഫ്, മണ്ണാത്തൊടി സലീം, ഉസ്മാന്‍, ലത്തീഫ്, ബാലുശ്ശേരി കോക്കല്ലുര്‍ എരമംഗലം തങ്കയത്ത് ജംഷിദ്, മാതാവ് ജമീല, ഭാര്യ ഹസ്മിന, മാതൃസഹോദരി സുബൈദ എന്നിവര്‍ക്കും ജംഷിദിന്റെ രണ്ട് കുട്ടികള്‍ക്കുമാണ് പരുക്കേറ്റത്.

താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കുടുക്കിലുമ്മാരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തെറ്റായ ദിശയില്‍ പ്രവേശിച്ച് വയനാട്ടിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സാരമായി പരിക്കേറ്റ 6 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. അപകടത്തെ തുടര്‍ന്ന് അര മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി വാഹനങ്ങള്‍ നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. റോഡില്‍ ഓയില്‍ പരന്നതിനെ തുടര്‍ന്ന് മുക്കത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി കഴുകി വൃത്തിയാക്കി.

Post a Comment

Previous Post Next Post