പുരുഷന്റെ മൃതദേഹം തെങ്ങിന്‍കുഴിയില്‍ കണ്ടെത്തി.ത്തനംതിട്ട | ഏകദേശം മൂന്ന് ദിവസം പഴക്കമുള്ള 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ തെങ്ങിന്‍കുഴിയില്‍ കണ്ടെത്തി.

ഏനാത്ത് വേമ്ബനാട്ട് മുക്ക് അജികുമാറിന്റെ വേമ്ബനാട്ടഴികത്ത് വീടിന്റെ പിന്നിലുള്ള പ്രകാശിന്റെ പുരയിടത്തില്‍ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടത്. മുല്ലശ്ശേരില്‍ മണിയന്‍ എന്നയാള്‍ വിവരം വാര്‍ഡ് അംഗവും കടമ്ബനാട് പഞ്ചായത്ത് പ്രസിഡന്റുമായ രാധാകൃഷ്ണനെ വിവരം അറിയിക്കുകയായിരുന്നു.


അദ്ദേഹം അറിയിച്ചതനുസരിച്ച്‌ ഏനാത്ത് പോലീസ് സ്ഥലത്തെത്തി. രണ്ട് ദിവസമായി ദുര്‍ഗന്ധമുണ്ടായിരുന്നെന്ന് സമീപവാസികള്‍ അറിയിച്ചു. അജികുമാറിന്റെ സമീപവാസിയായ രതീഷിന്റെ വീട്ടിലെ വളര്‍ത്തുനായ ഇന്ന് രാവിലെ അവിടെയെത്തി കുരയ്ക്കുന്നത് കേട്ടതായും പറയുന്നു. മൃതശരീരം അഴുകി പുഴുവരിച്ച നിലയിലാണ്. കാവികൈലി മാത്രം ധരിച്ച നിലയിലാണ് മൃതദേഹം.


അജികുമാര്‍ ഒറ്റയ്ക്കാണ് താമസം. അതിഥി തൊഴിലാളികളും മറ്റും ഈ വീട്ടിലെത്താറുണ്ട് എന്ന് പറയപ്പെടുന്നു. ഇന്ന് രാവിലെ മുതല്‍ ഇയാളെ കാണാനില്ല. വീട് പൂട്ടിയിട്ട നിലയിലാണ്. ശാസ്ത്രീയ അന്വേഷണസംഘവും പോലീസ് ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post