വടകര മേപ്പയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ നാല്‍പതോളം പേര്‍ക്ക് പരിക്ക്




കോഴിക്കോട് : വടകരയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ നാല്‍പതോളം പേര്‍ക്ക് പരിക്ക്. വടകര മേപ്പയിലാണ് സംഭവം.

രാവിലെ 7.50നാണ് അപകടം ഉണ്ടായത്.ഒരു ബസ് മറ്റൊരു ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിറകുവശത്ത് ഇടിക്കുകയായിരുന്നു.


മേപ്പയില്‍ ഓവുപാലം ബസ്റ്റോപ്പിനടുത്തു നിന്നാണ് അപകടം ഉണ്ടായിരിക്കുന്നത്.പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലും വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


സാരമായി പരിക്കേറ്റ മൂന്നു പേരെ കോഴിക്കോട്ടേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. മണിയൂര്‍ ഭാഗത്തുനിന്ന് വന്ന ബസ് തിരുവള്ളൂര്‍ റൂട്ടിലോടുന്ന ബസിന്റെ പിറകിലടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകള്‍ക്കും വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഗതാഗതം സ്തംഭിച്ചിരുന്നു.

Post a Comment

Previous Post Next Post