വട്ടപ്പാറയില്‍ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു. രണ്ട് യാത്രക്കാര്‍ക്ക് നിസ്സാര പരിക്ക്‌
മലപ്പുറം ളാഞ്ചേരി: ദേശീയപാത 66ലെ അപകടമേഖലയായ വട്ടപ്പാറയില്‍ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി എക്സ്പ്രസ് ബസാണ് അപകടത്തില്‍പെട്ടത്.

ബുധനാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. രണ്ട് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post