അ​ധ്യാ​പി​ക​യു​ടെ കാ​റി​ടി​ച്ച് വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം എറണാകുളം ക​ള​മ​ശേ​രി: ക​ള​മ​ശേ​രി എ​സ്‌​സി​എം​എ​സ് കോ​ളേജി​നു സ​മീ​പം അ​ധ്യാ​പി​ക​യു​ടെ കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​​ത്ഥി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ത​ന്നു​വ​ക്കാ​ട് പു​തു​പ്പ​റ​മ്പിൽ സോ​ൻ​സ് ആ​ന്‍റ​ണി സ​ജി (19) ആ​ണ് മ​രി​ച്ച​ത്.

എ​സ്‌​സി​എം​എ​സി​ലെ ബി​.ബി​.എ ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​​ത്ഥി​യാ​ണ്. കോ​ളേ​ജി​ൽ ഓ​ണാ​ഘോ​ഷത്തിൽ പ​ങ്കെ​ടു​ക്കാ​ൻ രാ​വി​ലെ 7.50ഓ​ടെ ആ​ലു​വ ഭാ​ഗ​ത്തു​ നി​ന്നു വ​ന്ന എ​സ്‌​സി​എം​എ​സി​ലെ അ​ധ്യാ​പി​ക​യു​ടെ കാ​ർ കോ​ളേ​ജി​ലേ​ക്ക് യൂ​ടേ​ണ്‍ തി​രി​യു​ന്ന​തി​നി​ട​യി​ൽ ക​ള​മ​ശേ​രി​യി​ൽ​ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന സോ​ൻ​സി​ന്‍റെ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കുകയായിരുന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി. പി.​എ. ഷാ​ജി​മോ​ൻ-​പി.​ജെ. ഷീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Post a Comment

Previous Post Next Post