വീടിനു സമീപം കുടി വെള്ളം ശേഖരിക്കുന്ന റിംഗിൽ വീണ് ഗൃഹനാഥൻ മരിച്ചു

 


അമ്പലപ്പുഴ: വീടിനു സമീപം കുടിവെള്ളം ശേഖരിക്കാനായി ഇറക്കിയി റിംഗിൽ വീണ് ഗൃഹനാഥൻ മരിച്ചു. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് കട്ടക്കുഴി ആലുങ്കൽ വീട്ടിൽ അജയഘോഷ് (58) ആണ് മരിച്ചത്. വൈകിട്ട് 5 ഓടെ ആയിരുന്നു സംഭവം. പുരയിടത്തിലെ പുറംപണികൾ ചെയ്യുന്നതിനിടെ കുടിവെള്ളം ശേഖരിക്കുന്ന റിംഗിനകത്ത് വീഴുകയായിരുന്നു. ഭർത്താവിനെ കാണാതെ ഭാര്യ സുധർമ്മ തിരയുന്നതിനിടെ റിംഗിലെ വെള്ളത്തിൽ വീണു കിടക്കുന്നത് കണ്ടത്.ഉടൻ തന്നെ ബന്ധുക്കൾ ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മക്കൾ: വരുൺ ജിത്ത് (പരേതൻ), കല.മരുമക്കൾ: പൂജ, രതീഷ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post