പാലായില്‍ ഇന്ന് നടന്ന വിവിധ വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു.
കോട്ടയം: പാലായില്‍ ഇന്ന് നടന്ന വിവിധ വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു.

ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ ഹൈവേയില്‍ പുലിയന്നൂരില്‍ കാണിക്കമണ്ഡപത്തിന് സമീപത്തായി കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ ഓട്ടോ.യാത്രക്കാരന്‍ മരിച്ചു.

മേവട കുന്നപ്പള്ളിയില്‍ കെ.ജെ. ജോസഫ് (78) ആണ് മരണപ്പെട്ടത്.


പാലാ> പാലാ ചെത്തിമറ്റത്തുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കേളകം കണിച്ചാല്‍ തെക്കേക്കൂറ്റ് ജോബി ജോസഫിന്റെ മകന്‍ ജോയല്‍ ജോബി (18) ആണ് മരിച്ചത്.

സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ പിന്‍സീറ്റില്‍നിന്ന് തെറിച്ച്‌ ബസിനടിയില്‍പ്പെട്ടുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന യുവാവ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് തെള്ളകം വലിയകാലായില്‍ ടിജോയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ഈരാറ്റുപേട്ട റൂട്ടില്‍ ചെത്തിമറ്റത്ത് ഗതാഗത വകുപ്പ് ഓഫിസിന് സമീപം ചൊവ്വ രാവിലെ 10.20നാണ് അപകടം. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജര്‍മന്‍ ഭാഷാ വിദ്വാര്‍ഥിയായ ജോയല്‍ പേവിഷബാധക്കെതിരെ പാലായിലെ ആശുപത്രിയില്‍ വാക്സിന്‍ എടുത്തശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ ഭരണങ്ങാനത്തേക്ക് പോകുംവഴിയാണ് അപകടത്തില്‍പ്പെട്ടത്.

ബസിനടയില്‍പ്പെട്ട യുവാവിന്‍്റെ തല തകര്‍ന്ന നിലയിലായിരുന്നു. ജോയല്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മുണ്ടക്കയം എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്‍്റ് ജോര്‍ജ് ബസിനടിയിലേയ്ക്കാണ് ജോയല്‍ വീണത്. പാലാ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: ലൈജിമോള്‍. സഹോദരന്‍: ആന്‍ഡ്രൂസ് ജോബി.

Post a Comment

Previous Post Next Post