ക​ഴ​ക്കൂ​ട്ടത്ത് കാ​റും ബൈ​ക്കും കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു തിരുവനന്തപുരം  ​ഴ​ക്കൂ​ട്ടം: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ യു​വാ​വ് മ​രി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് ആ​ലി​യാ​ട് മു​ള​യം ക​ണ്ണ​ന്‍ നി​വാ​സി​ല്‍ തു​ള​സീ​ധ​ര​ന്‍റെ​യും ഗി​രി​ജ​യു​ടേ​യും മ​ക​ന്‍ വി​ഷ്ണു (24) ആ​ണ് മ​രി​ച്ച​ത്.

ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്ക്കൂ​ളി​നു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 9 നാ​ണ് അ​പ​ക​ടം നടന്നത്.​ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് എ​തി​ര്‍ വ​ശ​ത്തു​കൂ​ടി വ​രി​ക​യാ​യി​രു​ന്ന കാ​റി​ല്‍ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇടിയുടെ ആഘാതത്തില്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ ഉടന്‍ തന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രിക്കുകയായിരുന്നു.


പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും.

Post a Comment

Previous Post Next Post