ഓട്ടോ സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരണപ്പെട്ടു



കൊല്ലം  ച​വ​റ: ദേ​ശീ​യ പാ​ത​യി​ല്‍ ഓ​ട്ടോ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച്‌ വീ​ട്ട​മ്മ മ​രി​ച്ചു. ച​വ​റ തെ​ക്കും​ഭാ​ഗം ന​ടു​വ​ത്ത് ചേ​രി ര​ഞ്ചു ഭ​വ​ന​ത്തി​ല്‍ ര​ഞ്ച​ന്‍റെ ഭാ​ര്യ ഷൈ​നി​യാ​ണ് (48) മ​രി​ച്ച​ത്.

നീ​ണ്ട​ക​ര വേ​ട്ടു​ത​റ സെ​ന്‍റ് ആ​ഗ്ന​സ് സ്‌​കൂ​ളി​ന് മു​ന്നി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നാ​യി​രു​ന്നു അ​പ​ക​ടം. ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വി​നൊ​പ്പം ബൈ​ക്കി​ല്‍ ശ​ക്തി​കു​ള​ങ്ങ​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ അ​തേ ദി​ശ​യി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് ഷൈ​നി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഷൈ​നി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും വ​ഴി മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് ര​ഞ്ച​നും പ​രി​ക്കേ​റ്റു. മ​ക്ക​ള്‍ : ര​ഞ്ചു, സ​ഞ്ചു

Post a Comment

Previous Post Next Post