പേരക്കുട്ടി കുളത്തില്‍ വീണു രക്ഷിക്കാന്‍ പിറകെ ചാടിയ വല്യുപ്പ മുങ്ങിമരിച്ചു : കുട്ടിയെ രക്ഷപെടുത്തി

   
തൃശ്ശൂർ മറ്റത്തൂർ : കുളത്തിൽ വീണ പേരക്കുട്ടിയെ, പിറകെ ചാടി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു. കുട്ടിയെ രക്ഷപ്പെടുത്തി. വെള്ളിക്കുളങ്ങര ആയുർവേദ ആശുപത്രിക്ക് സമീപം മനക്കുളങ്ങരപറമ്പിൽ മീരാസ (60) യാണ് മരിച്ചത്. ശനിയാഴ്‌ച നാലരയോടെയാണ് സംഭവം. മകൾ നിഷാനയുടെ മൂന്നുവയസ്സുള്ള മകൾ ആലിയയെയും സഹോദരി ആറുവയസ്സുള്ള ആയിഷയെയും കൂട്ടി വീടിനടുത്തുള്ള കുളം കാണിക്കാൻ കൊണ്ടുപോയതായിരുന്നു മീരാസ. പാലക്കാട് താമസിക്കുന്ന നിഷാന നാലുദിവസംമുമ്പാണ് കുട്ടികളുമൊത്ത് അവധിക്ക് വീട്ടിലെത്തിയത്.


മീരാസയുടെ കൈയിൽനിന്ന് കുട്ടിയെ

പൊക്കിയെടുത്തെങ്കിലും മീരാസ

വെള്ളത്തിൽ താണുപോയി.

ഓടിയെത്തിയവർ കുളത്തിൽനിന്ന്

പുറത്തെടുത്ത് വെള്ളിക്കുളങ്ങരയിലെ

സ്വകാര്യ ആശുപത്രിയിൽ

എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടിയെ അപ്പോളോ

ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മീരാസയുടെ മൃതദേഹം ചാലക്കുടി

താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ഭാര്യ: സുബൈദ. മക്കൾ: അക്ബർ,

നിഷാന. മരുമക്കൾ: ഫെബിന,

ഫൈസൽ. കബറടക്കം

വെള്ളിക്കുളങ്ങര മുഹിയുദ്ദീൻ ടൗൺ

ജുമാമസ്ജിദ് കബർസ്ഥാനിൽ പിന്നീട്

Post a Comment

Previous Post Next Post