കൊടുവള്ളി പൂനൂര് പുഴയില് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞുകോഴിക്കോട്> കൊടുവള്ളി പൂനൂര് പുഴയില് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചമല്‍ കൊട്ടാര പറമ്ബില്‍ കരീം (76) ന്റെ മൃതദേഹമാണ് കൊടുവള്ളി വാവാട് ഭാഗത്ത് പുഴയില് കണ്ടെത്തിയത്.

ശനിയാഴ്ച്ച വൈകുന്നേരം വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ഇദ്ദേഹത്തിന്റെ ബൈക്ക് കോളിക്കല്‍ പുഴയുടെ സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.


ഞായറാഴ്ച്ച രാവിലെയാണ് പൂനൂര്‍ പുഴയില്‍ കത്തറമ്മല്‍ ഭാഗത്ത് നടക്കാനിറങ്ങിയവര്‍ മൃതദേഹം ഒഴുക്കിപോവുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരും കൊടുവളളി പൊലീസും നടത്തിയ തിരച്ചിലില്‍ എരഞ്ഞോണ കടവില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊടുവള്ളി ഇന്‍സ്പെക്ടര്‍ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: നഫീസ. മക്കള്‍: സുഹൈല്‍, ഷിഫാനത്ത്. മരുമക്കള്‍: ശാഹിന, നിസാര്‍.

Post a Comment

Previous Post Next Post