നീണ്ടകരയില്‍ കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ച്‌ 7​പേര്‍ക്ക് പരിക്ക്‌കൊല്ലം ​ചവ​റ : ദേ​ശീ​യ​പാ​ത​യില്‍ നീ​ണ്ട​ക​ര​യില്‍ കാ​റു​കള്‍ കൂ​ട്ടി​യി​ടി​ച്ച്‌ 7​പേര്‍​ക്ക് പ​രി​ക്കേ​റ്റു.


കാ​റിലുണ്ടായിരുന്ന ഓ​ച്ചി​റ മേ​മ​ന മ​ഹാ​ല​ക്ഷ്​മി ​കി​ഴ​ക്ക​തില്‍ മു​കേ​ഷ്, ഭാ​ര്യ ഉ​ത്ത​ര, പി​താ​വ് മു​ര​ളി, അ​മ്മ സ​ജി​നി, മു​കേ​ഷി​ന്റെ ബ​ന്ധുവ​ത്സ​ല, ക​ല്ല​മ്ബ​ലം അ​ട്ട​റ​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ ആ​സി​ഫ് മണ്‍​സി​ലില്‍ ആ​സി​ഫ്, ജ​മീ​ല എ​ന്നി​വര്‍​ക്കാ​ണ് പ​രി​ക്ക് പ​റ്റി​യ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇന്നലെ വൈകുന്നേരം നീ​ണ്ട​ക​ര പു​ത്തന്‍​തു​റ ബേ​ക്ക​റി ജംഗ്ഷന് സ​മീ​പത്തായിരുന്നു അ​പ​ക​ടം. യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നാ​യി സ്വ​കാ​ര്യ ബ​സ് നിര്‍​ത്തി​യിട്ടിരിക്കുകയായിരുന്നു.


പി​ന്നാ​ലെ വ​ന്ന ആംബു​ലന്‍​സും ബ​സി​ന് പിന്നില്‍ നിര്‍​ത്തി. ഈ സ​മ​യം കൊ​ല്ല​ത്ത് നി​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആ​സി​ഫ് ഓ​ടി​ച്ച കാര്‍,​ എ​തി​രെ വ​ന്ന മു​കേ​ഷി​ന്റെ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ഘാ​ത​ത്തില്‍ കാ​റു​കള്‍ നി​യ​ന്ത്ര​ണം വി​ട്ട് ആം​ബു​ലന്‍​സി​ലിടിച്ചതാണ് അ​പ​ക​ടകാരണം. ഉ​ടന്‍ ത​ന്നെ നാട്ടുകാര്‍ പരിക്കേറ്റവരെ നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യിലെത്തിച്ചു.

Post a Comment

Previous Post Next Post