സ്വകാര്യ ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ താഴെ വീണു അതേ ബസ് ശരീരത്തു കയറി വയോധികക്ക് ദാരുണാന്ത്യം




ആലപ്പുഴ കുട്ടനാട് കൈനടിയില്‍ സ്വകാര്യ ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ അതേ ബസ് ശരീരത്തു കയറി വയോധിക മരിച്ചു.

കാവാലം പടിഞ്ഞാറെ ചക്കിട്ടപറമ്ബ് കമലാക്ഷി (72) ആണു മരിച്ചത്. ശനിയാഴ്ച രാവിലെ കാവാലം-കുറിച്ചി റോഡില്‍ എസ്‌എന്‍ കവലയ്ക്ക് സമീപത്തായിരുന്നു അപകടം.


ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ എന്തോ താഴെ പോയതു കുനിഞ്ഞ് എടുക്കാന്‍ ശ്രമിക്കുമ്ബോള്‍ പുറകോട്ട് എടുത്ത ബസ് ദേഹത്തു തട്ടുകയും താഴെ വീണ ഇവരുടെ ശരീരത്തുകൂടി ചക്രം കയറുകയുമായിരുന്നു. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒന്നരയോടെ മരിച്ചു. 

Post a Comment

Previous Post Next Post