എം.സാന്‍ഡ് കയറ്റുന്നതിനിടെ ടിപ്പര്‍ മുന്നോട്ടു നീങ്ങി; ലോറിക്കടിയില്‍പെട്ട് ബംഗാള്‍ സ്വദേശിക്ക് ദാരുണാന്ത്യം

  


ക്കോഴിക്കോട്: ടിപ്പര്‍ ലോറി മറിഞ്ഞ് ലോറിക്ക് അടിയില്‍ കുടുങ്ങി ബംഗാള്‍ സ്വദേശിക്ക് ദാരുണാന്ത്യം. കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങലിലെ എം.സാന്‍ഡ് യൂണിറ്റിലാണ് അപകടമുണ്ടായത്.


ടിപ്പറില്‍ എം സാന്‍ഡ് കയറ്റുന്നതിനിടെ വാഹനം ഉരുണ്ടുപോയി തൊട്ടടുത്ത ഗര്‍ത്തത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ മുന്ന ആലം എന്നയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

.ടിപ്പറിന്റെ മുകളില്‍ നിന്ന് എം സാന്‍ഡ് തട്ടി നിരത്തുകയായിരുന്നു മുന്ന ആലം. വണ്ടി പെട്ടെന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ താഴെ വീണ് വാഹനത്തിനടിയില്‍ പെടുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post