കണ്ണൂക്കരയിൽ കാറും ലോറിയും കൂട്ടി ഇടിച്ച്അഴിയൂരിലെ ഒരു കുടുംബത്തിൽപ്പെട്ട 7 പേർക്ക് പരിക്ക്

  


കോഴിക്കോട്  അഴിയൂർ 

കണ്ണൂക്കരയിൽ ഇന്നലെ വൈകുന്നേരം 4 മണിക്ക് നടന്ന വാഹനാപകടത്തിൽ

അഴിയൂർ എലിഫന്റ് റോഡിലെ തയ്യിൽ ഭാഗത്തെ ഒരു കുടുംബത്തിലെ 7 പേർക്ക് പരിക്കേറ്റു.. ഇതിൽ ഒരു സ്ത്രീയുടെ തലയ്ക്ക് ഏറ്റ പരിക്ക് അല്പം സാരമുള്ളതാണ്. വാഹനത്തിന്റെ ഡ്രൈവർ അഴിയൂർ സ്വദേശിയായ തൻസീർ മഹലിലെ തൻസീറിനും അപകടം പറ്റി.

ഇവർ തിക്കോടിയിൽ പോയി തിരിച്ചു വരുന്ന വഴി കണ്ണൂർ ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് അമിത വേഗത്തിൽ വരുകയായിരുന്ന

ലോറി ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിനെ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്ക് പറ്റിയ യാത്രക്കാരെ

വടകര പാർകോ ആശുപത്രിയിലും ആശ ഹോസ്പിറ്റലിലും  അഡ്റ്റിമിറ്റ് ചെയ്തു

Post a Comment

Previous Post Next Post