കുട്ടനാട് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും മരണപ്പെട്ടു .ആലപ്പുഴ കുട്ടനാട്: തുരുത്തി - കൃഷ്ണപുരം കാവാലം റോഡിൽ നാരകത്തറയിലുണ്ടായ

ബൈക്കപകടത്തിൽ രണ്ട് മരണം. ബൈക്ക്

യാത്രക്കാരനായ കാവാലം വടക്ക് മുട്ടത്തിൽ

ശ്രീവത്സൻ നായരുടെ മകൻ ഗൗരവ് എസ്

നായർ ( 22), കാൽനടയാത്രക്കാരനായ

നീലംപേരൂർ പഞ്ചായത്ത് നാരകത്തറ

മാർപ്പാടി മഠത്തിൽ ഗോപാലകൃഷ്ണൻ

ആചാരി (ഗോപാലി ആചാരി -75)

എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറോടെയായിരുന്നു സംഭവം.

ഗൗരവ് ഓടിച്ച ബൈക്ക് ഗോപാലിയെ ഇടിച്ച

ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഇരുവരുടേയും തലയ്ക്ക് ഗുരുതര

പരിക്കുകളോടെ കോട്ടയം മെഡിക്കൽ

കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു

പോകും വഴിയാണ് മരണം സംഭവിച്ചത്.

കൈനടി പോലീസ് മേൽനടപടി സ്വീകരിച്ചു.


Post a Comment

Previous Post Next Post