തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ചെറുതോണിക്ക് സമീപം കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുചെറുതോണി   സംസ്ഥാന പാതയിൽ 

പോലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ്

ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.

നിർത്തിയിട്ടിരുന്ന കാറിനു

മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.

സമീപം നിന്നിരുന്ന ആളുകൾ ഓടി

മാറിയതിനാൽ വൻ ദുരന്തമാണ്

ഒഴിവായത്. ഒരു ഇരുചക്ര വാഹനവും

മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ്

പ്രാഥമിക വിവരം. പുതിയ ബസ്റ്റാൻഡ്

വഴി ഗതാഗതം തിരിച്ചു വിട്ടിട്ടുണ്ട്.

ഇടുക്കിയിൽ നിന്നും ഫയർഫോഴ്സ്

അംഗങ്ങൾ എത്തി ഗതാഗതം

പുനസ്ഥാപിക്കാനുള്ള ശ്രമം

നടത്തുകയാണ്. റവന്യൂ പോലീസ്

ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

കനത്ത മഴ പ്രദേശത്ത് ഇപ്പോഴും

തുടരുകയാണ്.

Post a Comment

Previous Post Next Post