താനൂർ മൂലക്കലിൽ കാറുകൾ കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്മലപ്പുറം   താനൂർ:മൂലക്കലിൽ വാഹനാപകടം. ഇന്നലെ രാത്രി 10.45നാണ് സംഭവം. കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിരൂർ ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും താനൂർ ഭാഗത്തുനിന്ന് കാളാട് ഭാഗത്തെക്കു പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


പരിക്കേറ്റ താനൂർ മൂലക്കലിലെ എടപ്പയിൽ ഗിരിജ (63), റോഷ്ണി (33), അദ്വൈക (2), ആയുഷ് (8) എന്നിവരെ താനൂരിലെ ദയ ആശുപത്രിയിലും തുടർന്ന് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


നാട്ടുകാരും താനൂർ ടി.ഡി.ആർ.എഫ്. വൊളന്റിയർമാരും താനൂർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.


Post a Comment

Previous Post Next Post