അഞ്ചുവയസ്സുള്ള മകനെ കരയില്‍ നിര്‍ത്തി ആറ്റില്‍ ചാടിയ അമ്മ മരിച്ചുകൊല്ലം അഞ്ചു വയസുകാരനെ കരയില്‍ ഉപേക്ഷിച്ച്‌ ആറ്റില്‍ ചാടിയ അമ്മ മരിച്ചു. കൊല്ലം ജില്ലയിലെ മണ്‍റോത്തുരുത്തിലാണ് സംഭവം.

കൊല്ലം കാഞ്ഞരങ്കോട് സ്വദേശി ബെല്‍റ്റഫറിന്‍്റെ ഭാര്യ ചെറുപുഷ്പമാണ് മരിച്ചത്. മകന്‍ നദിക്കരയില്‍ നിന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കാര്യം തിരക്കിയതോടെയാണ് വിവരം അറിയുന്നത്. 


തുടര്‍ന്ന് പ്രദേശവാസികളും പൊലീസും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. ചെറുപുഷ്പം മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post