കരുവരക്കുണ്ടിൽ ആലപ്പുഴ സ്വദേശിയായ യുവതി ഒഴുക്കിൽ പെട്ടു മരണപ്പെട്ടു
മലപ്പുറം കരുവാരകുണ്ട് കേ​ര​ളാം​കു​ണ്ടി​നു സ​മീ​പ​മു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍​പ്പെ​ട്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ പി​ജി വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു.

അ​രൂ​ര്‍ ച​ന്തി​രൂ​ര്‍ മു​ള​ക്ക​ല്‍​പ​റ​ന്പി​ല്‍ സു​രേ​ന്ദ്ര​ന്‍റെ മ​ക​ള്‍ വ​ര്‍​ഷ (24) ആ​ണ് മ​രി​ച്ച​ത്. ക​രു​വാ​ര​ക്കു​ണ്ട് മ​ഞ്ഞ​ളാം​ചോ​ല​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. 


വ​ര്‍​ഷ​യും കു​ടും​ബ​വും ഞാ​യ​റാ​ഴ്ച​യാ​ണ് ക​ല്‍​ക്കു​ണ്ട്ചേ​രി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ത്ത് മ​ഞ്ഞ​ളാം​ചോ​ല​യ്ക്ക് സ​മീ​പ​ത്തെ കൃ​ഷി​യി​ടം സ​ന്ദ​ര്‍​ശി​ച്ച്‌ മ​ട​ങ്ങ​വെ ചോ​ല​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ള​ട​ക്ക​മു​ള്ള മ​റ്റു​ള്ള​വ​ര്‍ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ആ​ര്‍​ഷ പാ​റ​ക്ക​ല്ലു​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും നി​റ​ഞ്ഞ ചോ​ല​യി​ലൂ​ടെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ഒ​ഴു​കി​പ്പോ​യി

. നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ക​ല്‍​ക്കു​ണ്ട് പ​ള്ളി​ക്ക് പി​ന്‍​ഭാ​ഗ​ത്ത് ചോ​ല​യി​ല്‍ നി​ന്നാ​ണ് വ​ര്‍​ഷ​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​മ്മ: സു​ശീ​ല. സ​ഹോ​ദ​രി: ആ​ഗ്ര.

ആക്‌സിഡന്റ് റെസ്ക്യൂ 24×7 

എമർജൻസി ഹെല്പ് ലൈൻ 9526222277

Post a Comment

Previous Post Next Post