പ്ലസ് വൺ വിദ്യാർഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ തൃശ്ശൂർ പെരിഞ്ഞനത്ത് വീട്ടിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പെരിഞ്ഞനം ടെലിഫോൺ എക്സ്ചേഞ്ചിനടുത്തുള്ള പള്ളിപ്പറമ്പിൽ മുഹമ്മദ് റാഷിദ് ആണ് മരിച്ചത്. രാവിലെ ഉണരാഞ്ഞതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്


Post a Comment

Previous Post Next Post